രാജ്യത്തെ 51 ഇടങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ചു; പ്രധാന സേവകനെ സ്വീകരിക്കാൻ 51 അടി ഉയരത്തിൽ പടകൂറ്റൻ മണൽ ചിത്രമൊരുക്കി ബാബു എടക്കുന്ന്

Published by
Janam Web Desk

വടക്കുംനാഥന്റെ മണ്ണിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ജനസാ​ഗരം തന്നെയാണ് സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവായി തൃശൂരിൽ 51 അ‌ടി ഉയരത്തിലുള്ള മണൽ ചിത്രമൊരുക്കിയിരിക്കുകയാണ് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് ബാബു എടക്കുന്ന്. രാജ്യത്തെ 51 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് ഉപയോ​ഗിച്ചാണ് ശക്തന്റെ മണ്ണിൽ കലാവിസ്മയം തീർത്തിരിക്കുന്നത്.

ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദർശത്തിലൂന്നിയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ചതെന്ന് ചിത്രകാരൻ പറഞ്ഞു. പത്ത് ദിവസമെടുത്താണ് പടകൂറ്റൻ ചിത്രം പൂർത്തിയാക്കിയതെന്ന് ബാബു വ്യക്തമാക്കി. പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് മണൽ ചിത്രത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment