ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സൂപ്പർ ആപ്പുമായി റെയിൽവേ; ഇനിയെല്ലാം ഒരുകുടക്കീഴിൽ

Published by
Janam Web Desk

രാജ്യത്ത് ജനങ്ങൾക്ക് റെയിൽവേ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി നിരവധി ആപ്പുകളാണ് നിലവിലുള്ളത്. യുടിഎസ്, ഐആർസിടിസി കണക്ട് ഉൾപ്പെടെയുള്ള പന്ത്രണ്ടിലധികം ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ഇക്‌സിഗോ, കൺഫേം ടിക്കറ്റ് ഉൾപ്പെടെയുള്ള നിരവധി സ്വകാര്യ ആപ്പുകളും ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ എവിടെ എത്തി എന്ന് ട്രാക്ക് ചെയ്യാനുമായി ആളുകൾ ഉപയോഗിക്കുന്നുണ്ട്.

എന്നാൽ പല സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഇനി ബുദ്ധിമുട്ടേണ്ട. പൊതുജനങ്ങൾക്കായി എല്ലാ സേവനങ്ങളും ഒറ്റ വിരൽതുമ്പിൽ ഉറപ്പുവരുത്തുന്ന സൂപ്പർ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. പുതിയ ആപ്പിനായി 86.56 കോടി രൂപയാണ് റെയിൽവേ ചെലവഴിക്കുന്നത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് സജ്ജമാക്കുന്നത്.

ഇതോടെ പല ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടി വരുന്ന അവസ്ഥയ്‌ക്ക് മാറ്റം വരും. സ്വകാര്യ ആപ്പുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളിക്കും പരിഹാരം കാണാൻ ഇതിലൂടെ സാധിക്കും. സൂപ്പർ ആപ്പിലൂടെ ഒട്ടനവധി സേവനങ്ങൾ ഒരുമിച്ച് കൊണ്ടുവരികയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

സൂപ്പർ ആപ്പിലെ സേവനങ്ങൾ:

അൺ-റിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ് (UTS), ട്രെയിൻ എൻക്വയറി, പരാതികൾ നൽകൽ, ലോക്കേഷൻ ട്രാക്കിംഗ്

ഐആർസിടിസി നൽകുന്ന ടിക്കറ്റ് ബുക്കിംഗ് ആൻഡ് ക്യാൻസലേഷൻ, ഇ-കാറ്ററിംഗ്, വിമാന ടിക്കറ്റ് സേവനങ്ങളും ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത.

Share
Leave a Comment