അമ്മയാവാൻ തയ്യാറെടുപ്പുമായി നടി അമലാ പോൾ. ഇൻസ്റ്റാഗ്രാമിലൂടെയാണ് അമ്മയാവാൻ പോകുന്നെന്ന വിവരം അമല പങ്കുവച്ചത്. ഭർത്താവ് ജഗത് ദേശായിയോടെപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അമലാ പോൾ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. ഒന്നും ഒന്നും മൂന്ന് എന്നാണ് അമല ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നവംബറിലായിരുന്നു അമലയുടെയും സൂറത്ത് സ്വദേശി ജഗത് ദേശായിയുടെയും വിവാഹം നടന്നത്. അമലയുടെ വിവാഹചിത്രങ്ങളും സമൂഹമാദ്ധ്യമ ലോകത്ത് വലിയ തോതിൽ പ്രചരിച്ചിരുന്നു. നിരവധി പേരാണ് അമലയുടെ ഈ സന്തോഷ വാർത്തക്ക് പിന്നാലെ ആശംസകളുമായി രംഗത്തെത്തുന്നത്.
View this post on Instagram
അടുത്തിടെയാണ് അമലയും ജഗദും വിവാഹം കഴിക്കാൻ പോകുകയാണെന്ന വിവരം താരം വെളിപ്പെടുത്തിയത്. അമലാ പോളിന് പിറന്നാളാശംസകൾ നേർന്ന് കൊണ്ട് ജഗദ് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം ഇരുവരും പങ്കുവെച്ചത്. അമല പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് രണ്ടാമതും വിവാഹിതയാവുകയാണെന്ന് ആരാധകർ പോലും അറിയുന്നത്.















