സകല ദോഷങ്ങളും ശമിപ്പിക്കുന്ന പ്രദോഷം: വ്രതം, ജപം, ആചാരം; അറിയേണ്ടതെല്ലാം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സകല ദോഷങ്ങളും ശമിപ്പിക്കുന്ന പ്രദോഷം: വ്രതം, ജപം, ആചാരം; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 09:33 am IST
Facebook
Twitter
WhatsAppTelegram

സന്ധ്യാസമയം ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തിൽ രണ്ട് പ്രദോഷം വരുന്നു. കറുത്ത പക്ഷത്തിലേതും, വെളുത്തപക്ഷത്തിലേതും. വ്രതനിഷ്ഠകളോടെ മഹാദേവനെ ഉപാസിക്കുന്നവർ രണ്ടു പ്രദോഷവും നോക്കി വരുന്നു. ആദ്യം വരുന്ന കറുത്തപക്ഷ പ്രദോഷം ആണ് പ്രധാനം. അത് ശനിയാഴ്ച ദിവസമാണ് വരുന്നതെങ്കിൽ ( ശനി പ്രദോഷം) അത്യുത്തമം. എല്ലാ വിധ ശുഭാരംഭങ്ങൾക്കും ഉത്തമമാണ് പ്രദോഷദിനം.

പ്രദോഷം.

പൊതുവെ വാക്കിന്റെ അർത്ഥമനുസരിച്ച്, പ്രദോഷം എന്ന പ്രയോഗം” അസ്തമയ സന്ധ്യ” എന്ന് വിവർത്തനം ചെയ്യാം. പദങ്ങളെ പിരിക്കുമ്പോൾ,” പ്ര” എന്നാൽ ‘ഇല്ലാതെയാക്കുന്നത്’ എന്നർത്ഥം. “ദോഷ”എന്ന വാക്കിന് “രാത്രി “എന്നും.”ദോഷത്തെ ഇല്ലാതാക്കുന്നത്”എന്നും പ്രദോഷം എന്ന പദം കൊണ്ട് അർത്ഥം കൽപ്പിക്കാം.”രാത്രിയുടെ പ്രാരംഭം “അസ്തമയത്തിന് മുൻപ് മൂന്നേമുക്കാൽ നാഴിക വരെയുള്ള ഒരു യാമമാണ് പ്രദോഷം.

ഐതിഹ്യം.

ശിവപുരാണമനുസരിച്ച് ജഗത്മാതാവായ പാർവ്വതീ ദേവിയെ സന്തോഷിപ്പിക്കാനായി രത്നപീഠത്തിലിരുത്തി, പരമശിവൻ ദേവിയുടെ മുൻപിൽ ആനന്ദ നൃത്തമാടിയത് പ്രദോഷ സന്ധ്യയിലാണ്.നന്ദികേശനും ദേവാദിദേവകളും, അപ്സരസ്സുകളും, യക്ഷകിന്നരന്മാരും, നാരദ മാമുനിയും ശിവ സന്നിധിയിൽ ഒത്തുകൂടി സന്ധ്യാസമയം അങ്ങനെ ശുഭ മുഹൂർത്തമായി എന്നു പറയപ്പെടുന്നു. എല്ലാ ദേവാദിദേവകളും സമ്മേളിക്കുന്ന പ്രദോഷദിവസത്തെ ഭജനവും, വ്രതവും ദേവ പ്രീതിക്ക് അത്യുത്തമമായി മാറിയത് അങ്ങനെയാണ്.

പ്രദോഷ വ്രതം.

ആദ്ധ്യാത്മികക്ലേശം,ആദി ഭൗതിക ക്ലേശം, ആദി ദൈവിക ക്ലേശം എന്നീ ത്രിക്ലേശങ്ങളിൽ നിന്നുള്ള മോചനത്തിനാണ് പ്രദോഷ വ്രതം.വ്രതം അനുഷ്ഠിക്കുന്നവർ തലേ ദിവസം തന്നെ മത്സ്യമാംസാദികൾ ഉപേക്ഷിച്ച്, ഒരു നേരം മാത്രം അരിയാഹാരം ( ഒരിക്കൽ ) കഴിച്ച്, ഭസ്മം ധരിച്ച്, ഓം നമ: ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിച്ചു കഴിയുന്നു. പ്രദോഷ ദിവസം രാവിലെ, ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, ദേഹശുദ്ധി വരുത്തി, നിലവിളക്ക് കൊളുത്തി പഞ്ചാക്ഷരീ മന്ത്രവും, ശിവ നാമജപം, ഉമാ മഹേശ്വരസ്തോത്രം, ശിവപുരാണ പാരായണവുമായി പകൽ കഴിച്ചു കൂട്ടുന്നു. സാധ്യമെങ്കിൽ, ശിവഭഗവാന് പ്രിയങ്കരമായ കൂവളം നനയ്‌ക്കുന്നതും, കൂവള പ്രദക്ഷിണവും നല്ല ഫലങ്ങളെ നൽകും.കഠിനവ്രതം അനുഷ്ഠിക്കുന്നവർ തീർത്ഥം പോലും സേവിക്കാറുമില്ല. പിറ്റേ ദിവസം രാവിലെ കുളിച്ച്, ശുദ്ധമായ ശേഷം, തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. എന്നാൽ അന്നേ ദിവസം പ്രദോഷപൂജക്ക് ക്ഷേത്ര ദർശനം നടത്തുന്ന ശിവഭക്തർ, പ്രദോഷപൂജയിൽ പ്രധാനമായ അഭിഷേകം കണ്ട് തൊഴുത്, നേദിച്ച കരിക്കിൻ വെള്ളം സേവിച്ചും, നേദിച്ച പഴം കഴിച്ചും വ്രതം അവസാനിപ്പിക്കുന്ന പതിവും ഉണ്ട്.


സന്ധ്യക്ക് ശിവക്ഷേത്ര ദര്‍ശനം നടത്തി ഭഗവാന് നേദിക്കുന്ന കരിക്ക് പ്രസാദമായി സ്വീകരിച്ച് കഴിച്ച് ഉപവാസം അവസാനിപ്പിക്കുന്നതാണ് സാധാരണ രീതി.

വിധിയാംവണ്ണം അനുഷ്ഠിച്ചാൽ, സർവ്വ സൗഭാഗ്യങ്ങളുമേകി അനുഗ്രഹിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ കൈലാസശായി.വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷ ദിവസം ശിവ ക്ഷേത്ര ദർശനം നടത്തി, യഥാശക്തി വഴിപാടുകൾ നടത്തുന്നത് അഭികാമ്യം. മഹാദേവന് മൂന്ന് പ്രദക്ഷിണമാണ് ചെയ്യേണ്ടത്.

ആദ്യം തൊഴേണ്ടത് ഭഗവാന്റെ മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്ന നന്ദികേശനെയാണ്. നന്ദി കേശന്റെ വലതു വശത്തു നിന്ന് നന്ദികേശനെ തൊഴണം. അതിനു ശേഷം മുന്നോട്ടു നടന്ന്, ശ്രീകോവിലിന്റെ വാതിലിന്റെ ഇടതു ഭാഗത്തു നിന്ന് മൂർത്തിയെ തൊഴാം. പഞ്ചാക്ഷരീ ജപത്തോടെ മൂന്ന് പ്രദഷിണം ചെയ്യാം. ഭഗവാന്റെ പുറകു വശത്തായി പാർവ്വതീ ദേവി കുടികൊള്ളുന്നു എന്ന് ക്ഷേത്ര സങ്കൽപ്പം. ഭഗവതിക്കുള്ള ‘പിൻ വിളക്ക്’ വഴിപാട് പ്രധാനമാണ്. ശിവക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം പാടില്ല. ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോൾ, ഒരു കാരണവശാലും ഓവ് മുറിച്ചു കടക്കരുത്. പരമശിവൻ ദ്രവകന്യയെ ( ഗംഗാ ഭഗവതി ) ജടയിൽ സ്വീകരിച്ചിട്ട്, ഒരു വശത്തേക്ക് തിരിച്ചു കൊണ്ട്, ഓവിനെ ഗംഗാ നദിയായി സങ്കൽപ്പിക്കുന്നു എന്നാണ് പറയുന്നത്. ഈ കാരണത്താലാണ് ശിവക്ഷേത്രങ്ങളിൽ ഓവ് മറികടക്കരുത് എന്ന് പറയുന്നത്.

പ്രധാനമായും കുടുംബ സുഖം, ഭർതൃ ( ഭാര്യാ ) സൗഖ്യം, സന്താന സൗഭാഗ്യം, ജാതകദോഷങ്ങൾ, ആയുസ്സ് എന്നിവക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഭക്തന്റെ ബ്രഹ്‌മഹത്യാപാപങ്ങൾ പോലും ഒഴിഞ്ഞു പോകും.
പന്ത്രണ്ട് മാസം തുടർച്ചയായി വ്രതം അനുഷ്ഠിച്ചാൽ സർവ്വൈശ്വര്യം ഫലം.

പ്രദോഷങ്ങൾ.

പ്രദോഷങ്ങളെ,നിത്യപ്രദോഷം, പക്ഷപ്രദോഷം, മാസപ്രദോഷം, മഹാപ്രദോഷം, പ്രളയപ്രദോഷം എന്നിങ്ങനെ അഞ്ച് ആയി തിരിച്ചിരിക്കുന്നു.

1. നിത്യപ്രദോഷം.
ഇത് എല്ലാ ദിവസവുമുള്ള സമയമാണ്. വൈകുന്നേരം 5 45 മുതൽ 6 30 വരെയുള്ള പ്രദോഷങ്ങളെ നിത്യ പ്രദോഷം എന്നു പറയുന്നു.

2. പക്ഷ പ്രദോഷം.
ഓരോ മാസവും കറുത്തവാവ്‌ മുതൽ പതിമൂന്നാം ദിവസവും, വെളുത്തവാവ് മുതൽ പതിമൂന്നാം ദിവസവും വരുന്നത് ത്രയോദശി ആണ്. അന്നാണ് പക്ഷ പ്രദോഷദിനം

3.മാസ പ്രദോഷം.
ശുക്ലപക്ഷത്തിൽ വരുന്നത് മാസ പ്രദോഷമായി ആചരിക്കുന്നു.

4. മഹാ പ്രദോഷം.
മഹാദേവൻ കാളകൂട വിഷംപാനം ചെയ്തത് ഒരു ശനിയാഴ്‌ച്ചയാണെന്ന് പറയപ്പെടുന്നു. ത്രയോദശി ചേർന്നു വരുന്ന ആ പുണ്യദിനമാണ് മഹാ പ്രദോഷം.

5. പ്രളയ പ്രദോഷം.
ശനിയാഴ്ചകളിൽ വരുന്ന മഹാ പ്രദോഷ ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തിയാൽ, അഞ്ച് വർഷം ശിവ ക്ഷേത്രത്തിൽ പോയ ഫലം ഉണ്ടാകുന്നുവെന്ന് വിശ്വാസം. അടുപ്പിച്ച് രണ്ട് ശനി പ്രദോഷങ്ങൾ അനുഷ്ഠിച്ചാൽ അർദ്ധനാരീശ്വരീ പ്രദോഷം എന്നു പറയുന്നു. അർദ്ധനാരീശ്വര രായുള്ള മഹാദേവന്റേയും, ദേവിയുടേയും അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരായിത്തീരുന്നു.


ദോഷത്തെ ഇല്ലാതാക്കുന്ന പ്രദോഷ സമയം എല്ലാ ഭവനങ്ങളിലും സന്ധ്യാ ദീപം കൊളുത്തി, വീട്ടിൽ ഒത്തൊരുമിക്കാൻ കഴിയുന്ന അംഗങ്ങൾ ഒരുമിച്ചിരുന്ന്, ഉച്ചത്തിൽ തന്നെ നാമം ജപിക്കുക. ജീവസ്സുറ്റ ഭവനവും, പ്രസരിപ്പുള്ള മനുഷ്യരും, എന്തിനേറെ പരിസരത്തുള്ള പക്ഷിമൃഗാദികൾ, വൃക്ഷലതാദികൾ എന്നിവക്ക് പോലും അതിന്റെ സദ്ഫലം സിദ്ധിക്കുന്നു.

“ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.”

“ഓം ഉമാ മഹേശ്വരായ നമ:”

“ഓം നമഃശിവായ”

മഹാ മൃത്യുഞ്ജയ മന്ത്രം

“ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം |
ഉർവ്വാരുകമിവ ബന്ധനാത്-മൃത്യോർമുക്ഷീയ മാമൃതാത് ||

എന്നിവ പ്രദോഷ ദിവസങ്ങളിൽ ജപിക്കാവുന്നതാണ്.

2024-ലെ ആദ്യത്തെ പ്രദോഷ വ്രതം എപ്പോഴാണ്?

ഈ വർഷത്തെ ആദ്യ പ്രദോഷ വ്രതം ജനുവരി 9 ചൊവ്വാഴ്ച ആചരിക്കും. ചൊവ്വാഴ്ച ആചരിക്കുന്ന പ്രദോഷ വ്രതത്തെ ഭൗമ പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ഭൗമ പ്രദോഷ നാളിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് എല്ലാവിധ രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും.

ആദിയും അന്തവുമില്ലാത്ത ദേവാധിദേവൻ ശ്രീപരമേശ്വരന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു കൊണ്ട്.

ജ്യോതി വർമ്മ എൽ ആർ
സെക്രട്ടറി, ക്ഷത്രിയ ക്ഷേമസഭ പന്തളം.

Tags: Pradosh VrathPradosh Vrat 2024Pradosham
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies