ശരീരഭാരം കുറയ്‌ക്കുന്നതിനായി പലപ്പോഴും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് എല്ലാവരും ചെയ്യാറ്. എന്നാൽ ചില കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്‌ക്കുന്നതിന് സഹായിക്കും. അത്തരത്തിലുള്ളവ ദിവസേനെയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും ഗുണകരമാണ്.
1. അവക്കഡോ
അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഇത് നിരവധി ആരോഗ്യ ഗുണങ്ങളുടെ ഉറവിടമാണ്. അവക്കാഡോയിൽ അടങ്ങിയിട്ടുള്ള ഫൈബർ, കാർബോഹൈഡ്രേറ്ററുകൾ എന്നിവ വിശപ്പ് ശമിപ്പിക്കാൻ നല്ലതാണ്. സാലഡ്, സ്മൂത്തി പോലുള്ളവയിൽ ഇത് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
2. ഒലീവ് ഓയിൽ, കോക്കനട്ട് ഓയിൽ
ഉയർന്ന ഗുണമേന്മയുള്ള എക്ട്രാവെർജിൻ ഓലീവ് ഓയലുകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വർദ്ധപ്പിക്കാൻ നല്ലതാണ്. സാലഡുകളിലും മറ്റും ഉപയോഗിക്കാം.
വെളിച്ചെണ്ണയിൽ ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ നല്ലതാണ്. പാചകങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കാം.
3. നട്‌സ്
അണ്ടിപരിപ്പ്, ബദാം, പിസ്ത പോലുള്ള നട്‌സും ഫ്‌ളാക്‌സീഡ്, സൂര്യകാന്തി വിത്ത് എന്നിവയിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, പ്രോട്ടീൻ എന്നിവ ശരീരഭാരം കുറയ്‌ക്കുന്നതിനും ആരോഗ്യത്തിനും നല്ലതാണ്.
4. തൈര്
കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നപോലെ കൊഴുപ്പടങ്ങിയവയും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്ലെയിൻ, മധുരമില്ലാത്ത തൈര് അതിന് ഉദാഹരണമാണ്. ആരോഗ്യകരമായ ഭക്ഷണ ക്രമത്തിൽ ഇത് ഉൾപ്പെടുത്താം. അതുവഴി ശരീര ഭാരം നിയന്ത്രിക്കാം.
5. കൊഴുപ്പുള്ള മത്സ്യം
സാൽമൺ, മത്തി, അയല തുടങ്ങിയവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുണ്ട്. ഇവ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണത്തിനായി കൊഴുപ്പുള്ള മത്സ്യം ഗ്രിൽ ചെയ്യുകയോ, ആവിയിൽ വേവിക്കുകയോ ചെയ്ത് കഴിക്കുന്നതാണ് നല്ലത്.
6. ചിയ വിത്തുകൾ
ചിയ വിത്തുകൾ ഒമേഗ -3, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്. കലോറി കുറയ്‌ക്കാൻ ഇത് സഹായിക്കും. തൈര്, ഓട്സ് എന്നിവയിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തി കഴിക്കാം. അല്ലെങ്കിൽ അവയെ സ്മൂത്തികളിലും ഉൽപ്പെടുത്താം.
7. ഡാർക്ക് ചോക്ലേറ്റ്
ഉയർന്ന അളവിൽ കൊക്കോ അടങ്ങിയിട്ടുള്ള (70% അല്ലെങ്കിൽ അതിൽ കൂടുതൽ) ഡാർക്ക് ചോക്ലേറ്റിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മധുരത്തോടുള്ള ആസക്തി കുറയ്‌ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇടയ്‌ക്കിടെ ഒരു ചെറിയ കഷണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
8. മുട്ട
മുട്ടയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, അമിനോ ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൃത്യമായ ഭക്ഷണക്രമത്തിൽ മുട്ട
ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് കലോറി കുറയ്‌ക്കാൻ സഹായിക്കും.















