മുംബൈ: നഗരത്തിൽ കോവിഡ് ബാധിച്ച് മരണം. ചെമ്പൂർ നിവാസിയായ 52കാരനാണ് മരണപ്പെട്ടത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു മുംബൈയിലെ അവസാന കോവിഡ് മരണം. മരണത്തിന് ഒരു ദിവസം മുൻപാണ് ഇയാൾ ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഇയാൾ പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
നിലവിൽ മഹാരാഷ്‌ട്രയിൽ 154 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിൽ നിന്ന് മാത്രം 21 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടു കൂടി മഹാരാഷ്‌ട്രയിൽ മരണങ്ങളുടെ എണ്ണം രണ്ടായി. നാഗ്പൂരിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്.