ധാക്ക: കളത്തിന് അകത്ത് മാത്രമല്ല പുറത്തും ഷാക്കിബ് ചൊറിയാണ്. അത് തെളിയുക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. ഇത് പുതിയ വീഡിയോ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രകോപനമേതുമില്ലാതെ ആരാധകന്റെ മുഖത്ത് ബംഗ്ലാദേശ് നായകൻ അടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ആരാധകർക്ക് നടുവിലൂടെ നടന്നു പോകുമ്പോഴായിരുന്നു ഷാക്കിബിന്റെ പൊടുന്നനെയുള്ള ആക്രമണം.
പഴയ വീഡിയോ ആണെന്ന് ചിലർ അഭിപ്രായം പങ്കുവയ്‌ക്കുണ്ടെങ്കിലും ഷാക്കിബിന് വ്യാപക വിമർശനമാണ് ലഭിക്കുന്നത്. ഇയാൾ കളത്തിന് അകത്തും പുറത്തും അഹങ്കാരിയാണെന്നാണ് ആരാധകരുടെ വിമർശനം.ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി എത്തിയപ്പോഴായിരുന്നു ഈ സംഭവമെന്ന് വാദങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. തിരഞ്ഞെുപ്പില്‍ ഷാക്കിബ് വിജയിച്ചിരുന്നു.
മുമ്പ് ധാക്കാ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ സ്റ്റംപ് അടിച്ച് തെറിപ്പിച്ച് അമ്പയറോട് കയർത്തത് വലിയ വിവാദമായിരുന്നു. ഇതേ മത്സരത്തിനിടെ മഴയെ തുടർന്ന് മത്സരം നിര്‍ത്തിവച്ചതോടെ നോണ്‍സ്‌ട്രൈക്കിൽ അമ്പയറിനടുത്തേക്ക് പാഞ്ഞടുത്ത് മൂന്ന് സ്റ്റമ്പുകളും പിഴുതെടുത്ത് നിലത്തടിച്ചിരുന്നു. വാതുവയ്‌പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് 2019ല്‍ ബംഗ്ലാദേശ് ടെസ്റ്റ്- ടി20 നായകനായിരുന്ന ഷാക്കിബ് അല്‍ ഹസനെ രണ്ടു വർഷത്തേക്ക് വിലക്കിയിരുന്നു.
Shakib Al Hasan slapped a fanpic.twitter.com/oJrnWlfpDw
— Don Cricket 🏏 (@doncricket_) January 8, 2024
“>