ഗുരുവായൂർ നടയിൽ വാദ്യോപകരണമായ മൃദംഗം കൊണ്ട് മകൾക്ക് തുലാഭാരം നടത്തി ഊർമിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണി. ചിലങ്കമണികൾ കൊണ്ടാണ് തനിക്ക് തുലഭാരം നടത്തിയതെന്നും, തനിക്ക് മകൾ പിറന്നപ്പോൾ അവൾക്കും അതേ ക്ഷേത്രനടയിൽ തന്നെ തുലാഭാരം നടത്തണമെന്ന ആഗ്രഹമാണ് നിറവേറ്റിയത്.
ഹൃദയവും ശ്വാസകോശവും മിടിക്കുന്നത് മുതൽ സൂര്യോദയവും കാലങ്ങളും വരെ താളത്തിലധിഷ്ഠിതമാണെന്നും അതിനാലാണ് മകൾക്ക് മൃദംഗത്തിൽ തുലാഭാരം നടത്തിയതെന്ന് ഉത്തര പറഞ്ഞു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് ഏഴ് കിലോഗ്രാം ഭാരം വരുന്ന 1,500 ചിലങ്കമണികൾ കൊണ്ടാണ് ഊർമിള ഉണ്ണി മകൾ ഉത്തരയുടെ തുലഭാരം നടത്തിയത്. താനൊരു നർത്തകിയായി മാറിയതിന് കാരണം ഇതാകുമെന്ന് ഉത്തര പറയുന്നു.
കുഞ്ഞിന്റെ ആറാം മാസത്തിലെ ചോറൂണും ഗുരുവായൂർ ക്ഷേത്രത്തിലാണ് നടത്തിയത്. ഗായത്രീ മന്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉത്തരയും ഭർത്താവ് നിതേഷ് നായരും മകൾക്ക് ധീമഹി എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.