കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഒരു അഭിമുഖത്തിൽ തന്റെ ഭാര്യ എലിസബത്ത് ഇപ്പോൾ തന്നോടൊപ്പം അല്ലെന്ന കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ എലിസബത്ത് പങ്കുവച്ച ഒരു കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വീഡിയോക്കൊപ്പം ജീവിതത്തിൽ നമ്മൾ ഒന്നുമല്ലെന്നാക്കി കളയുന്ന ഒരാളുണ്ടാകും എന്നായിരുന്നു എലിസബത്ത് കുറിച്ചത്.
‘നമ്മുടെ ജീവിതത്തില്‍ നമ്മള് സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും. എന്നിട്ടും അവര്‍ നമ്മെ, നമ്മള് വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.’- എന്നായിരുന്നു എലിസബത്ത് കുറിച്ചത്. എലിസബത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. 2012-ലാണ് ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്.
എലിസബത്ത് ഇപ്പോൾ തന്റെ കൂടെയില്ലെന്നും ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്നുമാണ് ബാല അഭിമുഖത്തിനിടയിൽ പറഞ്ഞത്. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ് തന്റെ വിധിയാണ് എല്ലാമെന്നും നടൻ പറഞ്ഞിരുന്നു.