കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി ചെന്നൈ സിറ്റി സ്‌പെഷ്യൽ കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി ചെന്നൈ സിറ്റി സ്‌പെഷ്യൽ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 07:22 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന സിറ്റി സ്‌പെഷ്യൽ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത് മൂന്നാം തവണയാണ് സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

സെന്തിൽ ബാലാജിയുടെ മുൻകൂർ ജാമ്യാപേക്ഷ രണ്ട് തവണ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയിരുന്നു. ഓഗസ്റ്റിൽ ബാലാജിക്കെതിരെ കേന്ദ്ര ഏജൻസി 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒക്‌ടോബർ 19-ന് മദ്രാസ് ഹൈക്കോടതി ഇയാൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ ദിവസം ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി സെന്തിൽ ബാലാജിയുടെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഈ മാസം 22 വരെയാണ് നീട്ടിയത്. നിലവിൽ പുഴൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.

തമിഴ്നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും ജൂനിയർ എഞ്ചിനീയർമാരുടെയും നിയമനത്തിൽ ക്രമക്കേട് നടത്തി എന്നതാണ് സെന്തിൽ ബാലാജിക്കെതിരെയുള്ള കേസ്. തുടർന്ന് ഇഡിയുടെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കഴിഞ്ഞ ജൂൺ 16-നാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന സിറ്റി സ്‌പെഷ്യൽ കോടതി ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഹർജിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും ഇതേ കോടതിയിൽ മുൻപും സമർപ്പിച്ചിട്ടുണ്ടെന്നും ആ വാദങ്ങൾ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നും അതിനാൽ ഇതേ കാരണത്താൽ മൂന്നാമതൊരു ജാമ്യാപേക്ഷ കോടതിക്ക് പരിഗണിക്കാനാകില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ വാദിച്ചു.

Tags: tamil naduChennaiBAILSenthil Balajispecial court
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies