മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി ഹൽദി ചടങ്ങുകൾ ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും. സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് ഹൽദി ചടങ്ങുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് മകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് രാധിക പങ്കുവച്ചിരിക്കുന്നത്. ജനുവരി 17-നാണ് ഭാഗ്യയുടെ വിവാഹം. ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ച് മാവേലിക്കര സ്വദേശി ശ്രേയസ് മോഹനെ ഭാഗ്യ സ്വന്തമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവർക്കും ആശീർവാദമേകാൻ എത്തും.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പച്ച ലഹങ്ക അണിഞ്ഞ് സുന്ദരിയായിരുന്നു ഭാഗ്യ. പർപ്പിൾ കുർത്തയിലായിരുന്നു ശ്രേയസ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു അന്നേ ദിവസത്തെ ചടങ്ങിൽ പങ്കെടുത്തത്.