തൃശൂർ: വീട്ടിൽ കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. തൃശൂർ അണ്ടത്തോട് സ്വദേശി ഷമീറിനാണ് കുത്തേറ്റത്. ഷമീറിനെ കുത്തുന്നത് തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളായ ആമിന,റാബിയ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെ നാലംഗ സംഘം ഷമീറിന്റെ വീട്ടിലെത്തിയായിരുന്നു ആക്രമണം നടത്തിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.