നടക്കുന്നത് തെറ്റായ പ്രചരണം; ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല; വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ

Published by
Janam Web Desk

തൃശൂർ: സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത് സംബന്ധിച്ച് നടക്കുന്ന കുപ്രചരണങ്ങൾക്ക് അറുതി. വിശദീകരണവുമായി ​ഗുരുവായൂർ ദേവസ്വം ബോർഡ് രം​​ഗത്തെത്തി.

ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ​ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അറിയിച്ചു. എല്ലാ വിവാഹങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തികൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹങ്ങൾ മാറ്റിവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്‌ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്‌ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ അനാവശ്യമായ പ്രചരണങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

17-ന് 74 വിവാഹങ്ങളാണ് ​ഗുരുവായൂരിൽ നടക്കുക. ഇതിൽ ഭൂരിഭാ​ഗം വിവാഹങ്ങളും പുലർച്ചെ അഞ്ചിനും ആറിനും ഇടയിൽ നടക്കും.

Share
Leave a Comment