രാമപാദം ചേരണം; പാദുകയാത്ര 15 ന് ആരംഭിക്കും

Published by
Janam Web Desk

അയോദ്ധ്യ: രാമജന്മഭൂമിയിൽ പ്രാണ പ്രതിഷ്ഠയ്‌ക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ അയോദ്ധ്യയിലേക്കുള്ള ശ്രീരാമ ചരണ പാദുകയാത്ര ജനുവരി 15 ആരംഭിക്കും. ഉത്തർപ്രദേശിലെ ചിത്രകൂടിൽ നിന്ന് ആരംഭിക്കുന്ന പാദുകയാത്ര പ്രയാഗ്‌രാജ് വഴിയാണ് അയോദ്ധ്യയിലെത്തുക.

ജനുവരി 14 മുതൽ ജനുവരി 22 വരെയാണ് അയോദ്ധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കുന്നത്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ജനുവരി 17-ന് ആരംഭിക്കും. ജനുവരി 18-ന് ഗണേശ അംബികാ പൂജ, വരുണ പൂജ, മാത്രിക പൂജാ,വാസ്തു പൂജ എന്നിവ നടക്കും. ജനുവരി 19-ന് അഗ്നി സ്ഥാപനം, നവഗ്രഹ സ്ഥാപനം, ഹവനം എന്നീ ചടങ്ങുകളാണ് നടക്കുന്നത്.

20-ന് ശ്രീകോവിൽ സരയൂ തീർത്ഥത്താൽ ശുചിയാക്കിയ ശേഷം വാസ്തു ശാന്തി പൂജയും, അന്നാധിവാസും നടത്തും. ജനുവരി 21-ന് 125 കലശങ്ങളിലെ ജലം ഉപയോഗിച്ചുള്ള ദിവ്യസ്‌നാനത്തിന് ശേഷം ശയാധിവാസ് ചടങ്ങുകളും 22-ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠയും നടക്കും.

Share
Leave a Comment