നൂറ്റാണ്ടുകളുടെ ആഗ്രഹം സഫലമാകുകയാണ്. അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂർത്തത്തിനായി ഭക്തിയോടെ കാത്തിരിക്കുകയാണ് ഭാരതത്തിലെ ഓരോ വിശ്വാസികളും. അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിന്റെ ആനന്ദമാണ് എങ്ങും ദൃശ്യമാകുന്നത്. എല്ലാ ഭാരതീയരെയും പോലെ തന്നെ സന്തോഷം പ്രകടിപ്പിക്കുകയാണ് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും. രാം ലല്ലയെ നേരിൽ കാണാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ചരിത്ര നിമിഷം സഫലമാകാൻ പോകുകയാണെന്നും താരം പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ സന്തോഷം ഹർഭജൻ സിംഗ് പ്രകടിപ്പിച്ചത്.
“അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠയ്‌ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ജനുവരി 22-ന് പ്രാണ പ്രതിഷ്ഠ നടക്കുന്നു. ഈ സാഹചര്യത്തിൽ, നിങ്ങളെപ്പോലെ ഞാനും സന്തോഷവാനാണ്. രാം ലല്ലയെ നേരിൽ കാണാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതെ, ഭാരതീയർക്കെല്ലാം ഇതൊരു ഇതിഹാസ ദിവസമാണ്. എല്ലാ രാമഭക്തർക്കും എന്റെ നന്ദി”.
Jai Shri Ram 🙏 22/1/24 #RamMandir ❤️🙏 #AyodhaRamMandir pic.twitter.com/9ZTdLcr5QJ
— Harbhajan Turbanator (@harbhajan_singh) January 14, 2024
“>
“പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എല്ലാ ഭാരതീയരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അയോദ്ധ്യയിൽ ക്ഷേത്രമുയരാൻ പോകുന്നു.
സ്വപ്നം സഫലമാകാൻ പോകുന്നു. ധാരാളം ആളുകൾ രാമ ജന്മഭൂമിയിലെത്തും, രാമക്ഷേത്രത്തിൽ ദർശനം നടത്തും. നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. ശ്രീരാമ ഭഗവാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ”- ഹർഭജൻ സിംഗ് പറഞ്ഞു.















