ചെന്നൈ: സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 2.30 നായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. 200-ലധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അക്കോർഡിയൻ വായനക്കാരനായാണ് കെജെ ജോയ് സിനിമാ രംഗത്തേക്ക് എത്തിയത്. 1975-ൽ ലൗ ലെറ്റർ എന്ന സിനിമയിലൂടെയാണ് സംഗീത സംവിധാനത്തിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത്.