മെച്ചപ്പെട്ട ദഹനമാണോ ആവശ്യം? തൈര് ശീലമാക്കാം.. പക്ഷേ ഈ നാല് ഭക്ഷണങ്ങളോട് 'നോ' പറയണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

മെച്ചപ്പെട്ട ദഹനമാണോ ആവശ്യം? തൈര് ശീലമാക്കാം.. പക്ഷേ ഈ നാല് ഭക്ഷണങ്ങളോട് ‘നോ’ പറയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

ദിവസവും തൈര് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രോബയോട്ടിക്സ് വിഭാ​ഗത്തിൽ പെടുന്ന വിഭവമായ തൈര് ദഹനം മെച്ചപ്പെടുത്താനും രോ​ഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നിലനിർത്തുന്നതിനും മൃദുത്വം നൽകുന്നതിനും തൈരിനുള്ള പങ്ക് വളരെ വലുതാണ്. എല്ലുകളുടെ ആരോ​ഗ്യത്തിനും മെച്ചപ്പെട്ട ഉറക്കത്തിനും ഇത് സഹായിക്കുന്നു.

എന്നാൽ മറ്റ് ചില ഭക്ഷണങ്ങൾക്കൊപ്പമാകും മിക്കപ്പോഴും നമ്മൾ തൈര് കഴിക്കുക. മിക്ക ഭക്ഷണങ്ങൾക്കുമൊപ്പം ഇത് കഴിക്കാവുന്നതാണെങ്കിലും ചില ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കാൻ പാടില്ല. അവയിൽ ചിലത് ഇതാ..

1) സിട്രസ് പഴങ്ങൾ

ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ അസിഡിറ്റി കൂടുതലാണ്. അസിഡിറ്റി ഉള്ള തൈരുമായി ഇത് ചേർന്ന് വഴി ആമാശയത്തിലെ പിഎച്ച് അളവിൽ മാറ്റങ്ങൾ സംഭവിക്കാം. ഇത് ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയ്‌ക്ക് കാരണമാകാം. വാഴപ്പഴം അല്ലെങ്കിൽ അസിഡിറ്റി കുറഞ്ഞ പഴങ്ങൾ തൈരിനൊപ്പം കഴിക്കുന്നതിൽ തെറ്റില്ലെന്നും വിദ​ഗ്ധർ പറയുന്നു.

2) തക്കാളി

അസിഡിറ്റി നിറഞ്ഞതാണ് തക്കാളിയും. തൈരിനൊപ്പം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ടാനിൻ, തൈരിൽ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതിന് തടസം സൃഷ്ടിക്കുന്നു. നേരിട്ട് ഇവ രണ്ടും കഴിക്കുന്നത് ഒഴിവാക്കുക.

3) ഇലക്കറികൾ

പോഷക സമ്പന്നമാണ് ഇലക്കറികൾ. എന്നാൽ തൈരുമായി ചേർത്ത് കഴിക്കുന്നത് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. ചില ഇലകളിൽ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകൾ കാൽസ്യവുമായി ചേരുന്നതിനാലാണ് കാൽസ്യം ആ​ഗിരണത്തെ തടയുന്നത്.

4) എരിവുള്ള ഭക്ഷണങ്ങൾ

പല വിഭവങ്ങൾക്കും രുചിയും മണവും വർദ്ധിപ്പിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് കഴിയുമെങ്കിലും ഇവ തൈരിനൊപ്പം കഴിക്കുന്നത് അത്ര നന്നല്ല. തൈരിനൊപ്പം ചേർക്കുന്നത് അസിഡിറ്റിക്കും ദഹനക്കേടിനും ഇടയാക്കും. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരം ചൂടാകുന്നു, അതുവഴി വയറ്റിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നു. ഈ സമയം തന്നെ തൈര് കഴിച്ചാൽ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ വരുന്നു. പകരം ശരീരത്തിന് ദോഷങ്ങളും സൃഷ്ടിക്കുന്നു.

Tags: curdSUBFoods To Avoid
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies