യുവ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’. മലയാള സിനിമാ മേഖലയിൽ വലിയ ഹിറ്റ് സമ്മാനിച്ച ഹൃദയം ടീം ഒന്നിക്കുന്നു എന്ന് പ്രത്യേകതയും ഈ സിനിമക്കുണ്ട്. മലയാളത്തിന്റെ യുവത്വത്തിന് ആവേശമാകുന്ന താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആരാധകരുടെ കാത്തിരിപ്പിനിടെ വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തിയത്. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവരുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇവർക്കൊപ്പം വിനീത് ശ്രീനിവാസനും പ്രധാന വേഷം ചെയ്യുന്നുണ്ട്.
View this post on Instagram
മലയാളികൾക്ക് വിഷു കൈനീട്ടമായി ഏപ്രിലിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡിസംബർ 20-നാണ് സിനിമയിടെ ചിത്രീകരണം പൂർത്തിയായത്. നിലവിൽ ചിത്രത്തിന്റെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. വൈശാഖ് സുബ്രഹ്‍മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.