അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കയറി; വിനോദസഞ്ചാരികൾക്കെതിരെ കേസ്

Published by
Janam Web Desk

തൃശൂർ: അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയ വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്തു. അങ്കമാലി സ്വദേശികളായ അഞ്ച് പേർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് പ്രകാരം അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്തത് .ഇവർ വനത്തിൽ കടക്കാനുപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുക്കും. ഇവരെ വനത്തിലേക്ക് കടക്കാൻ സഹായിച്ച താത്ക്കാലിക വാച്ചർ അയ്യംപുഴ സ്വദേശി ശ്രീലേഷിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Share
Leave a Comment