മലപ്പുറം : സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് അഷ്‌റഫ് ആണ് പിടിയിലായത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 12 മുക്കുപണ്ട വളകൾ പണയം വച്ച് 3,85,000 രൂപയാണ് ഇയാൾ തട്ടിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം ഇയാൾ മൂവാറ്റുപുഴയിലേക്ക് കടന്നുകളയുകയും ചെയ്തു. തുടർന്ന് മൂവാറ്റുപുഴ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവടം നടത്തുന്ന ഏജന്റാണ് അഷ്‌റഫെന്നും ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.















