ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയിക്ക് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതി അസം വൈഭവ് അവാർഡ് നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നോർത്ത് ഈസ്റ്റിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഫെബ്രുവരി 10ന് അവാർഡ് സമ്മാനിക്കും .
അയോദ്ധ്യ വിധിയടക്കം പ്രസ്താവിച്ച സുപ്രീം കോടതി ന്യായാധിപനാണ് രഞ്ജൻ ഗൊഗോയി . അസമിന്റെ മുൻ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയുടെ മകനാണ് രഞ്ജൻ ഗൊഗോയി