തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വൻ താരനിര ഗുരുവായൂരിൽ. മോഹൻലാൽ, മമ്മൂട്ടി, ഖുശ്ബു സുന്ദർ, ജയറാം, ദിലീപ്, പാർവതി എന്നിവർ ഗുരുവായൂരിലെത്തി. കുടുംബത്തോടൊപ്പമാണ് താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.
കുഞ്ചാക്കേ ബോബൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തുമെന്നാണ് വിവരം. 19-ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിലും തിരുവനന്തപുരത്തും പ്രത്യേക വിരുന്ന് സൽക്കാരവും ഒരുക്കിയിട്ടുണ്ട്.
രാവിലെ 8. 45-നാണ് വിവാഹം നടക്കുന്നത്. വിവാഹത്തിൽ പങ്കെടുത്ത് നവ ദമ്പതികളെ അനുഗ്രഹിക്കാൻ പ്രധാനമന്ത്രിയും ഗുരുവായൂരിലെത്തും. പ്രധാനമന്ത്രിയുടെ ഗുരുവായൂർ, തൃപ്രയാർ സന്ദർശനങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.