കാസർകോട്: വീണ്ടും തെരുവുനായ ആക്രമണം. ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാസർകോട് പടന്നയിലാണ് സംഭവമുണ്ടായത്.
കുട്ടികൾക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്..
കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ചങ്ങൻകുളങ്ങര, കടത്തൂർ പ്രദശങ്ങളിലുള്ളവരെയാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്