ക്യാപ്റ്റനായുള്ള ഷഹീൻ ഷാ അഫ്രീദിയുടെ അരങ്ങേറ്റം ദുരന്തമായിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചുമത്സരങ്ങളടങ്ങിയ ആദ്യ ടി20 പരമ്പരയിൽ വമ്പൻ പരജായമാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. മൂന്നാം മത്സരത്തിൽ 45 റൺസ് തോൽവിയോടെ പരമ്പരയും പാകിസ്താൻ അടിയറവ് വച്ചു. മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ തോൽവിയെക്കുറിച്ച് അഫ്രീദി വാചാലനായി.
ഞങ്ങളെ സംബന്ധിച്ച് തോൽവിയടക്കമുള്ള മത്സര ഫലങ്ങൾ ബാധിക്കാറില്ല. എന്താണെന്നുവച്ചാൽ ടീം ഒരു പരിശ്രമം നടത്തുന്നുണ്ടോ എന്നതാണ്. എനിക്ക് തോന്നുന്നത് ടീമിലെ എല്ലാവരും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്.എങ്ങനെയോക്കെ മെച്ചപ്പെടാമെന്ന് ചിന്തിക്കുന്നുണ്ട്.
ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബാബർ അസം മൂന്ന് ഫോർമാറ്റിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. ഇതിനെ തുടർന്നാണ് അഫ്രീദിയെ ടി20യിൽ നായകനാക്കിയത്. ആ തീരുമാനം അപ്പാടെ പാളിപോകുന്നതാണ് ന്യൂസിലൻഡ് പരമ്പരയിൽ കണ്ടത്.