മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തെ സംബന്ധിച്ചിട്ടുള്ള ഓരോ അപ്ഡേഷനും വൻ ഹൈപ്പാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ മറ്റൊരു അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. വാലിബൻ ഇന്ത്യയെക്കാൾ ഒരു ദിവസം മുൻപ് വിദേശ രാജ്യമായ കാനഡയിൽ കാണാനാകുമെന്നാണ് റിപ്പോർട്ട്.
മലൈക്കോട്ടൈ വാലിബൻ തെന്നിന്ത്യൻ സിനിമയുടെ ഒരു വമ്പൻ സിനിമയായിട്ടാണ് കാനഡയിൽ റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. കാനഡിയല്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാണ് റിലീസിനെത്തുന്നത്. കാനഡയില്‍ ജനുവരി 24 ന് തന്നെ ചിത്രത്തിന്റെ പ്രീമിയറും സംഘടിപ്പിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായി എത്തുന്ന വാലിബൻ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 125ലധികം ഫാൻസ് ഷോകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഏഴ് ഷോകളാണുള്ളത്. രണ്ടു മണിക്കൂർ ഏഴ് മിനിറ്റുമാണ് മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം. ചിത്രത്തിന്റെ ടീസറിനും, ഗാനത്തിനുമെല്ലാം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.















