ലക്നൗ: രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചു. ഗർഗൃഹത്തിൽ സ്ഥാപിച്ച വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മൈസൂരു സ്വദേശിയായ പ്രമുഖ ശിൽപി അരുൺ യോഗിരാജ് കരിങ്കല്ലിൽ കൊത്തിയെടുത്ത 200 കിലോയോളം ഭാരം വരുന്ന വിഗ്രഹമാണ് പ്രാണ പ്രതിഷ്ഠയ്ക്കായി ശ്രീകോവിലിൽ സ്ഥാപിച്ചത്.
Ayodhya Ram Temple ‘Pran Pratishtha’ to be held on 22nd January; Lord Ram’s idol has been placed in the ‘Garbha Griha; of the temple
(Picture source: VHP) pic.twitter.com/syGqc0zzIB
— ANI (@ANI) January 18, 2024
തീർത്ഥപൂജ, ജലയാത്ര, ഗന്ധാധിവാസം എന്നീ ചടങ്ങുകളും ഇന്ന് നടക്കും. 121 സന്യാസിമാരാണ് ചടങ്ങുകൾ നടത്തുന്നത്. രാംലല്ലയുടെ വിഗ്രഹം ഇന്നലെ രാത്രിയോടെയാണ് അയോദ്ധ്യയിലെത്തിയത്. ഘോഷയാത്രയുടെ അകമ്പടിയോടെയാണ് അയോദ്ധ്യയിലെത്തിച്ചത്.
ജയ് ശ്രീറാം വിളികളുടെ അകമ്പടിയോടെ ആയിരുന്നു ഘോഷയാത്ര. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ട്രക്കിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് വിഗ്രഹം ഉയർത്തിയത്. വിഗ്രഹം അകത്തേക്ക് കയറ്റും മുൻപ് ശ്രീകോവിലിൽ പ്രത്യേക പൂജയും നടന്നിരുന്നു.