അയോദ്ധ്യ : പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് ദീപാവലിയായി ആഘോഷിക്കാൻ മന്ത്രിമാരോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി. ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കാനാണ്നിർദ്ദേശം. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി മന്ത്രിമാരുടെ പ്രവർത്തങ്ങളെക്കുറിച്ച് അദ്ദേഹം വിലയിരുത്തി. ഒപ്പം മന്ത്രിമാർ അവരുടെ മണ്ഡലങ്ങളിൽ നിന്നും ജനങ്ങളെ ക്ഷേത്രത്തിലെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകണം. എല്ലാം ലാളിത്യത്തോടെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22 ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സന്നിഹിതനായിരിക്കും. സമൂഹത്തിലെ വ്യത്യസ്ത തുറകളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കും.