ടി20യിലെ ഇന്ത്യയുടെ നമ്പർ വൺ ബാറ്ററായ സൂര്യകുമാർ യാദവ് ഇപ്പോൾ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ്. ഹെർണിയ ബാധയെ തുടർന്ന് ഇന്നലെയാണ് സൂര്യകുമാർ യാദവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ജർമ്മനിയിലെ മ്യൂണിച്ചിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പരിക്കിൽ നിന്ന് സുഖം പ്രാപിക്കാൻ ഏകദേശം നാല് ആഴ്ചയിൽ കൂടുതൽ സമയം വേണ്ടിവരും.
ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷം ഇൻസ്റ്റഗ്രാമിൽ സൂര്യകുമാർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. എന്റെ ആരോഗ്യത്തിൽ ആശങ്കപ്പെട്ടവർക്കും സുഖം പ്രാപിക്കാനായി ആശംസിച്ചവർക്കുമെല്ലാം നന്ദി അറിയിക്കുന്നു. ഉടൻ തന്നെ ഞാൻ കളിക്കളത്തിലേക്ക് തിരിക വരുമെന്നും സൂര്യകുമാർ യാദവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Surgery done✅
I want to thank everyone for their concerns and well wishes for my health, and I am happy to tell you all that I will be back very soon 💪 pic.twitter.com/fB1faLIiYT
— Surya Kumar Yadav (@surya_14kumar) January 17, 2024
“>
ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് താരം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലും സൂര്യയുണ്ടാകുമെന്നാണ് റിപ്പോർട്ട്.















