ഗാന്ധിനഗർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തോനുബന്ധിച്ച് സർക്കാർ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. ഉച്ചവരെയാണ് സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാൻ സർക്കാരും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
22ാം തിയതി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്രസ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്ക്ക് 2.30 വരെയാണ് അടച്ചിടുന്നത്. ജനുവരി 22ന് പൊതുമേഖല ബാങ്കുകൾക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ എല്ലാ ഓഫീസുകളും അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പും വിജ്ഞാപനം പുറത്തിറക്കിയിരുന്നു.