കോഴിക്കോട്: എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റതിന് പിന്നാലെ കൗണ്ടർ അടച്ചുപൂട്ടി. കീപാഡിൽ നിന്നായിരുന്നു ഷോക്കേറ്റത്. കോഴിക്കോട് ബാലുശ്ശേരിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്തുന്നതിനിടെയായിരുന്നു യുവാക്കൾക്ക് ഷോക്കേറ്റത്. കീപാഡിൽ നിന്ന് ഷോക്കേറ്റ യുവാക്കൾ തെറിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ ഹൈവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിവരം കമ്പനി അധികൃതരെ ഉടൻ തന്നെ അറിയിക്കുകയും ചെയ്തു.