"അവർ എന്റെ മുടി മുറിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു"; ഡിഎംകെ എംഎൽഎ കരുണാനിധിയുടെ കുടുംബം ക്രൂരമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ദളിത് പെൺകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അവർ എന്റെ മുടി മുറിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു”; ഡിഎംകെ എംഎൽഎ കരുണാനിധിയുടെ കുടുംബം ക്രൂരമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ദളിത് പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഡിഎംകെ എംഎൽഎയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡന പരാതിയുമായി വീട്ടുജോലിക്കാരി രംഗത്ത്. ഐ കരുണാനിധിയുടെ മകൻ ആന്റോ മതിവാണനും മരുമകൾ മർലിനയ്‌ക്കും എതിരെയാണ് ദളിത് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തമിഴ്‌നാട്ടിലെ കല്ലക്കുറുശ്ശി നിന്നുള്ള 18 കാരിയാണ് ക്രൂരമായ ശാരീരിക ഉപദ്രവം നേരിട്ടത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എവിഡൻസ് എന്ന സംഘടന പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുരനുഭവം പുറംലോകമറിഞ്ഞത്.

12-ാം ക്ലാസ് വരെ പഠിച്ച പെൺകുട്ടി, നീറ്റ് പരീക്ഷയ്‌ക്ക് ആവശ്യമായ പണം കണ്ടെത്താനാണ് വീട്ടു ജോലിക്കാരിയായത്. ഒരു ഏജൻസി വഴിയാണ് എംഎൽഎയുടെ മകന്റെ വീട്ടിൽ എത്തിയത്. ചെറിയ ജോലി ചെയ്തില്ലെങ്കിൽ പോലും മുഖത്ത് അടിക്കുകയും സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്യുമെന്ന് പെൺകുട്ടി പറഞ്ഞു. ഒരിക്കൽ ഭക്ഷണം തയ്യാറാക്കാൻ വൈകിയതിന് ഹെയർ സ്ട്രെയ്റ്റനർ ഉപയോഗിച്ച് കൈ പൊള്ളിച്ചു. മരുമകൾ മുടി മുറിച്ച് മാറ്റിയെന്നും എത്ര പരിക്കേറ്റാലും വൈദ്യ സഹായം നൽകാറില്ലെന്നും സംഘടന പങ്കുവെച്ച വീഡിയോയിലൂടെ പെൺകുട്ടി വെളിപ്പെടുത്തി.

600-ൽ 433 മാർക്കോടെ 12-ാം ക്ലാസ് പൂർത്തിയാക്കിയ പെൺകുട്ടിക്ക് 16,000 രൂപ മാസം നൽകാമെന്ന് പറഞ്ഞാണ് ജോലിക്ക് നിയമിച്ചത്. എന്നാൽ നൽകിയത് 5000 രൂപ മാത്രമാണെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

പൊങ്കൽ അവധിക്ക്  ഉളുന്ദൂർപേട്ടയിലുള്ള വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ശരീരത്തിൽ മുറിവുകളുണ്ടെന്ന് കണ്ട വീട്ടുകാർ ഉളുന്ദൂർപേട്ടയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയച്ചത്.

ഡിഎംകെ എംഎൽഎയുടെ മകന്റെ കുടുംബത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്ത് വന്നു. കുറ്റക്കാർക്കെതിരെ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു.

 

Tags: DMK MLADomestic violanceKarunanidhi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies