ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ വീണ്ടും വിവാഹതിനായി പാക് ക്രിക്കറ്റർ ഷൊയ്ബ് മാലിക്ക്. പാകിസ്താൻ നടി സന ജാവേദുമായുള്ള വിവാഹ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നത്.
ബുധനാഴ്ച ഡിവോഴ്സ് അഭ്യൂഹങ്ങൾ ശക്തമാക്കുന്ന തരത്തിൽ ടെന്നീസ് താരം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരു വർഷത്തിലേറെയായി സാനിയയും മാലിക്കും പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് വിവരം. ഇതിനിടെ ഇൻസ്റ്റഗ്രാമിലെ ബയോയും മാലിക് മാറ്റിയതും അഭ്യൂഹം ശക്തമാക്കിയിരുന്നു.
ഇരുവരുടെയും ഡിവോഴ്സ് വാർത്തകൾ ഒരുവർഷത്തിലേറെയായി പുറത്തുവരാൻ തുടങ്ങിയിട്ട്. ഇസ്ഹാൻ മിർസ മാലിക്ക് എന്ന ഒരു മകനാണ് ഇവർക്കുള്ളത്. 2010ലാണ് അതിർത്തികൾ കടന്നുള്ള വിവാഹം നടന്നത്. 2018ലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്.