കോഴിക്കോട്: മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി സ്വദേശി രജീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം കടവ് പാലത്തിനു സമീപം ചെറുപുഴയിലായിരുന്നു സംഭവം. ഇയാളുടെ ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന്, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.