അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുമടങ്ങുന്ന 7000-ലധികം പേർക്കാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികളോട് രാവിലെ 11.30ന് തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരാനാണ് നിർദ്ദേശം. നാളെ ഉച്ചയ്‌ക്ക് 12.20ന് അഭിജിത് മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട കായികതാരങ്ങൾ ആരൊക്കെയെന്ന് നോക്കാം..
സച്ചിൻ ടെൻഡുൽക്കർ, വിശ്വനാഥൻ ആനന്ദ്, പി.ടി ഉഷ, ബൈചുങ് ബൂട്ടിയ, കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, സൗരവ് ഗാംഗുലി, അനിൽ കുംബ്ലെ, വീരേന്ദ്ര സെവാഗ്, രാഹുൽ ദ്രാവിഡ്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ, നീരജ് ചോപ്ര, കർണം മല്ലേശ്വരി, കല്യാൺ ചൗബെ, കവിതാ റൗട്ട് തുംഗർ, മിതാലി രാജ്, സൈന നെഹ്വാൾ, പിവി സിന്ധു, പുല്ലേല ഗോപീ ചന്ദ്, പാരാലിമ്പിക്സ് ജാവലിൻ ത്രോ താരം ദേവേന്ദ്ര ജൻജാഡിയ എന്നിവർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. മിക്കവരും നേരിട്ടെത്തുമെന്നാണ് കരുതപ്പെടുന്നത്.















