കോഴിക്കോട്: അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവള്ളൂരിലാണ് സംഭവം. കുന്നിയിൽ മഠത്തിൽ അഖില(32), മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്.
കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവെച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. ഭർത്താവ് പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ഇളയകുട്ടിക്ക് ആറ് മാസമാണ് പ്രായം. ഫോൺ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടർന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.