പ്രാണപ്രതിഷ്ഠയ്‌ക്ക് തൊട്ടുമുൻപ് പ്രധാനമന്ത്രി പങ്കുവച്ച അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആകാശ ദൃശ്യം വൈറലാവുന്നു. നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
11-ദിവസത്തെ വ്രതത്തിനൊടുവിലാണ് പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ ചടങ്ങിനെത്തിയത്. അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്യും. ചടങ്ങിന് ശേഷം ക്ഷേത്ര നിർമ്മാണത്തിന് പങ്കാളികളായ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും. കുബേർ തില ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും.
അയോദ്ധ്യയുടെ മുക്കുംമൂലയും കാവിപുതച്ചാണ് പ്രാണപ്രതിഷ്ഠ ചടങ്ങിനെയും അതിഥികളെയും വരവേൽക്കുന്നത്. അഞ്ചുവയസുകാരനായ രാംലല്ലയെ ശില്പി അരുൺരാജ് കഴിഞ്ഞ ആഴ്ച ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു.
Aerial view of Shri Ram Mandir in Ayodhya! 🛕https://t.co/cTrvTrydDP pic.twitter.com/o5b9H8cxY1
— narendramodi_in (@narendramodi_in) January 22, 2024
“>