മുംബൈ: ബിസിസിഐയുടെ നമാൻ അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. ഹൈദബാദിലാണ് ചടങ്ങ് നടക്കുക. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുൻ പരിശീലകനും ലോകകപ്പ് ജേതാവുമായ രവി ശസ്ത്രി അർഹനായി. സമഗ്ര സംഭാവനയ്‌ക്കുള്ള സികെ നായിഡു പുരസ്‌കാരത്തിനാണ് ശാസ്ത്രി അർഹനായത്.
യുവ താരം ശുഭ്മാൻ ഗിൽ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. പോളി ഉമ്രിഗർ പുരസ്‌കാരത്തിനാണ് ഗിൽ അർഹനായത്. കഴിഞ്ഞ വർഷം രാജ്യാന്തര തലത്തിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഗില്ലിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാൻ കാരണം. ഏകദിനത്തിൽ കഴിഞ്ഞ വർഷം ഗിൽ അതിവേഗത്തിൽ 2000 റൺസ് പിന്നിട്ടിരുന്നു. ഇതിൽ അഞ്ച് സെഞ്ച്വറികളും ഉൾപ്പെടുന്നു.