ക്ഷേത്രങ്ങളിലെ നിറപറ വഴിപാട് എന്തിനു വേണ്ടി.? നിറപറ സമർപ്പിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്ത്.?
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ക്ഷേത്രങ്ങളിലെ നിറപറ വഴിപാട് എന്തിനു വേണ്ടി.? നിറപറ സമർപ്പിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്ത്.?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

എല്ലാ ക്ഷേത്രങ്ങളിലും പതിവായും ഉത്സവ കാലത്ത് പ്രത്യേകിച്ചും നടത്തിവരുന്ന ഒരു വഴിപാടാണല്ലോ നിറപറ. സാധാരണയായി നെല്ലാണ് പറ അളന്നു ദേവതക്ക് സമർപ്പിക്കാറ്. എങ്കിലും മറ്റു കാർഷിക വിളകളായ മഞ്ഞൾ കുരുമുളക്, എള്ള് എന്നിവയും പറ നിറച്ച് വയ്‌ക്കാറുണ്ട്.

വിവാഹ വേദികളിലും മറ്റു മംഗള കർമ്മങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് നിറപറ.
എന്തിനാണ് നിറപറ എന്നതിൽ പലേ അഭ്യൂഹങ്ങളും ഉണ്ടെങ്കിലും ഋഷി പ്രൊക്തമായ വശം പലർക്കും അറിയില്ല.സത്യത്തെ സാക്ഷിയാക്കി നടത്തുന്ന മുഴുവൻ കാര്യങ്ങളിലും നിറപറ കാണുവാൻ കഴിയും, അതുകൊണ്ട് തന്നെ സത്യത്തെ പ്രതിനിധികരിക്കുന്ന വസ്തുവായാണ് നിറപറയെ കണക്കാക്കുന്നത്. അളവിൽ കൃത്രിമം കാണിക്കാതെ നിറയെ വയ്‌ക്കുന്നത് എന്നർത്ഥം.അഷ്ടമംഗല ദേവപ്രശ്ന വേദിയിൽ മഹാലക്ഷ്മിയുടെ സങ്കല്പത്തിലാണ് നിറപറയുടെ സ്ഥാനം.

ഇനി ക്ഷേത്രത്തിൽ നടത്തുന്ന പറ വഴിപാട് എന്താണെന്നു നമുക്ക് പരിശോധിക്കാം. ക്ഷേത്ര മൂർത്തിയായ ദേവൻ ജന്മി കൂടിയാണ്, ധാരാളം നിലം കൃഷിയുള്ള, വാരവും പാട്ടവും പിരിവുള്ള ആൾ. അത്തരത്തിൽ ലഭിക്കുന്ന പാട്ടമാണ് വാർഷികമായി ദേവന് നൽകുന്ന പറ. അത് കൂടാതെ ദേവനോട് സത്യ വിരോധം ചെയ്യുകയുണ്ടായാൽ, പൂജാലോപം, ദേവലകന്മാർ ഉത്തരവാദിത്തം മറന്നു പ്രവർത്തിക്കുക തുടങ്ങിയ കൃത്യ വിലാപങ്ങൾ ഉണ്ടായാൽ, അതിനു പരിഹാരമായും നിറപറ സമർപ്പിക്കാം.

ദേവന് മുൻപിൽ തൂശനില വെച്ച്, ഇലയുടെ മുകളിൽ പറ വെച്ച്, ആ പറയിൽ സമർപ്പണ ദ്രവ്യം മൂന്നു പിടിയായി സമർപ്പിച്ച ശേഷം, മൊത്തമായി പറയിൽ നിറയ്‌ക്കണം. വീണ്ടും മൂന്ന് പിടി വാരി നിറയ്‌ക്കണം. പറ സ്വീകരിക്കേണ്ടത് ദേവന്റെ പ്രതിപുരുഷനായ മേൽശാന്തിയാണ്. ദേവനു നിത്യ നിദാനത്തിന് കൂടി വേണ്ട നെല്ല് തീർത്ഥ കിണ്ടി യിൽ നിന്നും തളിച്ച് പരിഗ്രഹിച്ചു നിറപറയ്‌ക്കു കർപ്പൂരം ഉഴിയണം. പിന്നെ ആ സമർപ്പണ വസ്തുവിൽ നിന്നും ഒരല്പം എടുത്ത് ഇലയിൽ പൂവിനൊപ്പം വെച്ച് പ്രസാദമായി നൽകുന്നു.വീണ്ടും പറ വയ്‌ക്കാൻ അവർക്കും സ്വീകരിക്കാൻ നമുക്കും യോഗം ഉണ്ടാവാനാണു സ്വീകരിച്ചതിൽ നിന്നും ചെറിയൊരു ഭാഗം പ്രസാദമായി നൽകുന്നത്.

ദേവൻ ചെയ്യേണ്ടുന്നകാര്യമാണ് ദേവന്റെ പ്രതിപുരുഷനായ മേൽശാന്തി ചെയ്യുന്നത്. ആയതിനാൽ ദേവൻ ഏതു ദിക്കിലേക്കാണോ ഇരിക്കുന്നത് അതെ ദിക്കിൽ തിരിഞ്ഞു നിന്ന് പറയിട്ട ആൾക്ക് അഭിമുഖമായി വേണം പറ സ്വീകരിക്കുവാൻ.

“ഉത്തിഷ്ഠ ഹരിത പിംഗള ലോഹിതാക്ഷ
ധനധാന്യ രത്നസമൃദ്ധിം മേ ദേഹി ദദാപയ സ്വാഹാ..”

എന്നാണ് നിറപറ സമർപ്പിക്കുന്നവർ ജപിക്കേണ്ടത്. പ്രസാദം കൊടുക്കുന്ന മേൽശാന്തിയും ഇത് തന്നെയാണ് ജപിക്കേണ്ടത്. അതായത് മറ്റുള്ളവർക്ക് ധന ധാന്യ രത്ന സമൃദ്ധി കൊടുക്കാൻ സാധിക്കുന്ന വിധത്തിൽ എനിക്ക് നൽകണേ എന്നാണ്. അവനവനു നിറഞ്ഞു കവിഞ്ഞാലാണല്ലോ മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കുക.

ചുരുക്കി പറഞ്ഞാൽ തലമുറകളുടെ ദേവഋണം പരിഹരിക്കാൻ പോലും സാധിക്കുന്ന നിറപറ ഒരു ചെറിയ വഴിപാടല്ല. അതിനാൽ എല്ലാവരും തങ്ങളുടെ ദേശ ദേവതക്ക് നിറപറ വഴിപാട് സമർപ്പിക്കേണ്ടത് ആചാരപരമായി അത്യന്താപേക്ഷിതമാണ്.

എഴുതിയത്
വി ആർ രാജേഷ് ശർമ്മ
ഫോൺ : 8547884351

Tags: SUBNirapara
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies