മഹാരാഷ്ട്രയിലെ നാഗ്പൂർ സ്കൂളിലെ ഒരു ഫിസിക്സ് ടീച്ചറുടെ കുട്ടികളുടെയും ഡാൻസ് സ്റ്റെപ്പുകൾ അടുത്തിടെയാണ് വൈറലായത്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മൂന്നോടിയായി റാം ആയേഗാ.. ഭജന്‍ ചുവട് വയ്ക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇപ്പോൾ ആ വീഡിയോയും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ബാബ നാനക് സിന്ധി ഹിന്ദി ഹൈ സ്കൂളിലെ അദ്ധ്യാപികയുടെയും വിദ്യാർത്ഥികളുടെയും വീഡിയോയാണ് വൈറലായത്. കുട്ടികൾക്ക് ഡാൻസ് സ്റ്റെപ്പുകൾ പറഞ്ഞു കൊടുക്കുന്നതും ടീച്ചറിനെ പിന്തുടർന്ന് അവർ ഡാൻസ് മനോഹരമാക്കുന്നതുമാണ് വീഡിയോയിൽ. അസംബ്ലിക്കിടെയായിരുന്നു ഡാൻസ്.
എന്നാൽ ഇതിനെ വിമർശിച്ചും ഒരു വിഭാഗം പേർ രംഗത്തെത്തിയിരുന്നു. കാജൽ എന്നാണ് അദ്ധ്യാപികയുടെ പേര്. നേരത്തെ സമാനരീതിയിൽ ടീച്ചറുടെയും കുട്ടികളുടെയും ഡാൻസ് വീഡിയോ വൈറലായിരുന്നു.
#WATCH | Nagpur, Maharashtra: School students dance on Shri Ram bhajans ahead of the Shri Ram Janmabhoomi Temple Pran Pratishtha ceremony. pic.twitter.com/nMmAX718fl
— ANI (@ANI) January 20, 2024
“>