മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. യുവതാരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ തീയേറ്ററുകളിലെത്തും. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് കൂടി പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
View this post on Instagram
ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരങ്ങളായ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജുവർഗ്ഗീസ്, ബേസിൽ ജോസഫ്, വൈ.ജി മഹേന്ദ്ര, നിതാ പിള്ള, കലേഷ് രാമാനന്ദ്, അശ്വന്ത് ലാൽ, ദർശന സുദർശൻ എന്നിവരുടെയും മറ്റ് യുവതാരങ്ങളുടേയും ഡബ്ബിംഗ് പൂർത്തിയാക്കിയ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.
40 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീത സംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്‌സ് സേവ്യർ.