'പർവ്വത്മല പരിയോജന'; 1.25 ലക്ഷം കോടി രൂപയുടെ റോപ്‌വേ പദ്ധതിയുമായി നിതിൻ ഗഡ്കരി; ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പർവ്വത്മല പരിയോജന’; 1.25 ലക്ഷം കോടി രൂപയുടെ റോപ്‌വേ പദ്ധതിയുമായി നിതിൻ ഗഡ്കരി; ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 06:32 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ‘പർവ്വത്മല പരിയോജന’ പദ്ധതികളുടെ എണ്ണം 400 ആയി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് ദേശീയ റോപ്‌വേ വികസന പദ്ധതിയായ പർവ്വത്മല പരിയോജന. പർവ്വത മേഖലകളിലെ യാത്ര സു​ഗമമാക്കുന്നതിന് വേണ്ടി 1.25 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ, അതിനാൽ രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“പ്രധാനമന്ത്രിയുടെ മാർ​ഗനിർദ്ദേശ പ്രകാരം ഞങ്ങൾ ആരംഭിച്ച പർവ്വത്മല പദ്ധതി രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനോടകം 1.25 ലക്ഷം കോടി രൂപയുടെ 200 പദ്ധതികൾ കണ്ടെത്തി കഴിഞ്ഞു. പദ്ധതികളുടെ എണ്ണം 400-ലധികം വരാം. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഇത് ആരംഭിക്കും. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ കുന്നിൻ മുകളിലെ ക്ഷേത്രങ്ങളിലോ റോപ്‌വേയും കേബിൾ കാറുകളും ഇന്ന് ലഭ്യമാണ്. മാത്രമല്ല, വലിയ ട്രാഫിക്കുള്ള റൂട്ടുകളിൽ ഒരു സ്കൈബസ് അല്ലെങ്കിൽ ഡബിൾ ഡെക്കർ ബസ് തുടങ്ങിയാൽ പ്രശ്നങ്ങൾ പരിഹരിക്കാം”.

“പർവ്വത്മല പദ്ധതിക്ക് കീഴിൽ അഞ്ച് വർഷത്തിനുള്ളിൽ 1,200 കിലോമീറ്ററിലധികം നീളമുള്ള 250 ലധികം റോപ്പ്‌വേ വികസിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ‘മെയ്‌ക്ക് ഇൻ ഇന്ത്യ ‘ പദ്ധതിക്ക് കീഴിൽ റോപ്പ് വേ ഘടകങ്ങളുടെ നിർമ്മാണം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ന് ഇന്ത്യ. രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്ന് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും. അതിനാലാണ് ഞങ്ങൾ രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്”- നിതിൻ ഗഡ്കരി പറഞ്ഞു.

 

Tags: Rs 1.25 lakh croreNational Ropeways Development ProgrammeParvatmala Pariyojananitin gadkari200 projects
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies