ന്യൂഡൽഹി: ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി പെൺകുട്ടികൾക്ക് ആശംസകൾ അറിയിച്ചത്.
‘മാറ്റങ്ങൾ കൊണ്ടുവരുന്നവരാണ് പെൺകുട്ടികൾ. രാജ്യത്തെ എല്ലാ പെൺകുട്ടികളുടെയും അജയ്യമായ ആത്മാവിനെയും നേട്ടങ്ങളെയും ആദരിക്കുന്നു. എല്ലാ മേഖലകളിലും പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും അവർ ഉന്നതിയിലേക്ക് നയിക്കുന്നു. പെൺകുട്ടികൾ മാറ്റത്തിന്റെ നിർമ്മാതാക്കളാണ്. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പഠിക്കാനും വളരാനും ശാക്തീകരിക്കാനും അവസരം നൽകുന്ന രാഷ്ട്രം കെട്ടിപ്പടുക്കാനാണ് സർക്കാർ എന്നും ശ്രമിക്കുന്നത്- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
On National Girl Child Day, we salute the indomitable spirit and accomplishments of the Girl Child. We also recognise the rich potential of every girl child in all sectors. They are change-makers who make our nation and society better. Over the last decade, our government has…
— Narendra Modi (@narendramodi) January 24, 2024
പെൺകുട്ടികളെ ഉന്നതിയിലേക്ക് നയിക്കുക, അംഗീകരിക്കുക, ആദരിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് ബാലികാ ദിനം ആചരിക്കുന്നത്. 2008 മുതലാണ് ബാലികാ ദിനം ആചരിക്കാൻ തുടങ്ങിയത്. പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനും പെൺകുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെ കുറച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു.