തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിൽ കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വയ്ക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദ്ദേശം നൽകി. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തിന് വായ്പ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31-ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവർക്ക് മാത്രമാകും പണം അനുവദിക്കുക. കൂടാതെ 2024-25 കാലയളവിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികൾ ചുരുക്കാനും ഉത്തരവിൽ പറയുന്നു.
പ്രതിസന്ധി രൂക്ഷമായതിനാൽ ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതുവരെയും ആരംഭിക്കാത്ത പദ്ധതികളൊന്നും തന്നെ ഇനി തുടങ്ങേണ്ടതില്ലെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.