ടെന്നീസ് ഇതിഹാസം റോജർ ഫെഡററെ കണ്ടുമുട്ടിയതിലെ സന്തോഷം പ്രകടിപ്പിച്ച് നീരജ് ചോപ്ര. സൂറിച്ചിൽ വച്ച് തന്റെ ആരാധനാപാത്രത്തെ കണ്ടുമുട്ടിയ കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് ചോപ്ര ആരാധകരെ അറിയിച്ചത്. പരസ്പരം കൈമാറിയ സമ്മാനങ്ങൾ പിടിച്ചുകൊണ്ടുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. റോജർ ഫെഡറർ സമ്മാനിച്ച ടെന്നീസ് റാക്കറ്റും നീരജ് സമ്മാനിച്ച ജേഴ്‌സിയും പരസ്പരം പിടിച്ചു കൊണ്ടുള്ള ചിത്രമാണിത്. നിങ്ങളെ കണ്ടതിലും ഉപദേശത്തിനും നന്ദിയെന്നായിരുന്നു നീരജ് ഫെഡററിന് നൽകിയിരുന്ന ജഴ്‌സിയിൽ എഴുതിയിരുന്നത്.
View this post on Instagram
“>
റോജർ ഫെഡററെ കണ്ടുമുട്ടുകയെന്നത് തന്റെ സ്വപ്ന സാക്ഷാത്കാരമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ പലപ്പോഴായി അഭിനന്ദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിനയമാണ് എന്നാൽ എന്നെ ഇന്ന് ഏറെ പ്രചോദിപ്പിച്ചത്. നീരജ് പറഞ്ഞു.
തന്റെ രാജ്യത്തിന് വേണ്ടി നിശ്ചയദാർഢ്യത്താൽ നീരജ് നേടിയ വിജയങ്ങളെന്നെ അത്ഭുതപ്പെടുത്തുന്നു. സൂറിച്ചിൽ വച്ച് നീരജിനെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷമെന്നാണ് ഫെഡറർ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞത്.