ഹൈദരാബാദിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ മത്സരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ഇന്ത്യൻ ആരാധകൻ. വിരാട് കോലിയുടെ ജഴ്‌സി ധരിച്ച ആരാധകൻ രോഹിത് ശർമ്മയുടെ അടുത്തേക്കാണ് ഓടിയെത്തിയത്. രോഹിത്തിന്റെ കാലിൽ വീണ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.
A fan met Rohit Sharma and touched his feet in Hyderabad.pic.twitter.com/25C07t2WaX
— Mufaddal Vohra (@mufaddal_vohra) January 25, 2024
“>
ഓപ്പണർമാരായ രോഹിതും യശസ്വി ജയ്സ്വാളും ബാറ്റിംഗിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ആരാധകന്റെ പ്രവൃത്തിയിൽ രോഹിത്തിന് നീരസം തോന്നിയെങ്കിലും ആരാധകനെ ശാന്തനാക്കിയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം രോഹിത് വിട്ടത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ രോഹിത്തിന് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായില്ല. 24 റൺസെടുത്ത താരത്തെ ജാക്ക് ലീച്ച് പുറത്താക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്‌സിൽ 246 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ആദ്യ ദിവസം പിരിയുമ്പോൾ ഇന്ത്യ 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് നേടിയത്. 76 റൺസുമായി യശസ്വി ജയ്‌സ്വാളും 14 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.