ഇന്ത്യാ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്നു; ഫ്രാൻസിൽ നിന്നും 4 പേർക്ക് പത്മാപുരസ്‌കാരം

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്ന നീക്കവുമായി ഭാരതം. ഫ്രാൻസിൽ നിന്നുള്ള 4 പേർക്കാണ് ഈ വർഷം പത്മാപുരസ്‌കാരം സമ്മാനിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളാണ് പത്മാ പുരസ്കാരങ്ങൾ. ഷാർലറ്റ് ചോപിൻ , കിരൺ വ്യാസ്, പിയറി സിൽവെയ്ൻ ഫിലിയോസാറ്റ്, ഫ്രെഡ് നെഗ്രിറ്റ് എന്നിവർക്കാണ് പത്മാപുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

ഫ്രഞ്ച് യോ​ഗാദ്ധ്യാപികയാണ് ഷാർലറ്റ് ചോപിൻ എന്ന 100 വയസുകാരി. തപോവൻ ആയുർവേദ, യോ​ഗാ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ് ഇന്ത്യൻ വംശജനാണ് കിരൺ‌ വ്യാസ്. ഭാഷാ പണ്ഡിതനും സംസ്കൃത പഠന ​ഗവേഷകനുമാണ് പിയറി സിൽവെയ്ൻ ഫിലിയോസാറ്റ്, ഭാഷാദ്ധ്യപകനാണ് ഫ്രെഡ് നെഗ്രിറ്റ്. ഇന്ത്യൻ സംസ്കാരത്തെ ജീവിതത്തിൽ പകർത്തുന്ന ഇവർക്ക് പത്മശ്രീയാണ് സമ്മാനിക്കുന്നത്.

റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് രാജ്യം പത്മാപുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. വിദ്യാഭ്യാസ- സാമൂഹിക സാംസ്കാരിക മേഖലകളിലെ വ്യക്തികളുടെ സംഭാവനയെ ആദരിക്കുന്നതിനാണ് പുരസ്കാരം സമ്മാനിക്കുന്നത്.

Share
Leave a Comment