എംഎസ് ധോണിയ്‌ക്ക് ശേഷം ഇന്ത്യൻ ടീമിലെ വിശ്വസ്തനായ ഫിനിഷറെന്നാണ് ആരാധകർ റിങ്കു സിംഗിനെ വിളിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി മകൻ മാറിയിട്ടും എൽപിജി വിതരണ ജോലി ഉപേക്ഷിക്കാത്ത റിങ്കുവിന്റെ പിതാവിനെ പ്രശംസിക്കുകയാണ് ആരാധകരിപ്പോൾ. അലിഗഡിലുള്ള എൽപിജി വിതരണ കമ്പനിയിലാണ് റിങ്കുവിന്റെ പിതാവ് ഖാൻചന്ദ്ര സിംഗ് ജോലി ചെയ്യുന്നത്.
Down to earth Rinku Singh’s Dad❤️
Jaisa Baap Waisa Beta🫡🇮🇳🙏pic.twitter.com/ctIBuqscJn
— ADV. ASHUTOSH J. DUBEY 🇮🇳 (@AdvAshutoshBJP)
മുച്ചക്ര വാഹനത്തിലെത്തി പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന റിങ്കുവിന്റെ പിതാവിന്റെ വീഡിയോയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ പിതാവ് അദ്ദേഹം ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുന്നുണ്ടെന്നും അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും റിങ്കു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് ഇനി വിശ്രമിക്കാൻ ഞാൻ അച്ഛനോട് പറഞ്ഞതാണ്. പക്ഷേ അദ്ദേഹം ഇപ്പോഴും സിലിണ്ടറുകൾ ചുമക്കുകയാണ്. ചെയ്യുന്ന ജോലി അദ്ദേഹം അത്രയ്‌ക്ക് ഇഷ്ടപ്പെടുന്നുണ്ട്. അച്ഛന്റെ ഭാഗവും ഒരു മകനെന്ന നിലയിൽ ഞാൻ മനസിലാക്കേണ്ടതുണ്ട്. വിശ്രമ ജീവിതം ആരംഭിച്ച് കഴിഞ്ഞാൽ അദ്ദേഹത്തിന് ബോറടിക്കാൻ ഇടയുണ്ട്. ഒരാൾ ജീവിതകാലം മുഴുവൻ ജോലി ചെയ്തതാണെങ്കിൽ, അത് അവസാനിപ്പിക്കാൻ അദ്ദേഹത്തിനു തന്നെ തോന്നേണ്ടിവരും.’റിങ്കു സിംഗ് പറഞ്ഞു.















