കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വോഹനവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീലാണ് വിജിലൻസ് പിടിയിലായത്. വീട്ടിൽ വച്ചായിരുന്നു പിടികൂടിയത്.
കൈക്കൂലിയായി 10,000 രൂപ വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. വിജിലൻസ് പരിശോധനയ്ക്ക് വരുമെന്ന സംശയത്തെ തുടർന്ന് പണം ചാക്കിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു അബ്ദുൽ ജലീലിനെ പിടികൂടിയത്. വീട്ടിൽ കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്.