തൃശൂർ: കുന്നംകുളത്ത് പോത്തിനെ കണ്ട് ആന വിരണ്ടോടി. ആന ഭയപ്പെട്ട് ഒരു കിലോമീറ്ററോളം ഓടി പോയിരുന്നു. ആന വിരണ്ടോടി വരുന്നതു കണ്ട നാട്ടുകാരും പരിഭ്രാന്തരായി. പിന്നീട് പാപ്പാന്മാർ ആനയെ ശാന്തനാക്കിയ ശേഷം തളച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ആർത്താറ്റിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ടിരുന്ന ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. ആനയുടെ മുന്നിലേക്ക് എത്തിയ പോത്തിനെ കണ്ട് പേടിച്ച് വിരണ്ടോടുകയായിരുന്നു. ഒരു കിലോമീറ്ററോളം ഓടി പോയ ആന പിന്നീട് ഒരു പാടത്തിൽ നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാർ ഇതിനെ തളയ്ക്കുകയായിരുന്നു. ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെ ഓടിയ ആനയുടെ ശരീരത്തിൽ പരിക്കുകളേറ്റിട്ടുണ്ട്.