സംസ്ഥാന സര്‍ക്കാരിന് ഭീകരരോട് മൃദു സമീപനമാണ്; പിഎഫ്ഐ നിരോധനം ശരിവയ്ക്കുന്നതാണ് കോടതി വിധി: ബിജെപി ഒബിസി മോര്‍ച്ച
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സര്‍ക്കാരിന് ഭീകരരോട് മൃദു സമീപനമാണ്; പിഎഫ്ഐ നിരോധനം ശരിവയ്‌ക്കുന്നതാണ് കോടതി വിധി: ബിജെപി ഒബിസി മോര്‍ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 06:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസൻ കൊലക്കേസിലെ 15 പ്രതികളെയും സെഷന്‍സ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത് പിഎഫ്ഐ നിരോധനം ശരിവയ്‌ക്കുന്നതാണെന്ന് ബിജെപി ഒബിസി മോര്‍ച്ച പ്രസിഡന്റ് എന്‍പി രാധാകൃഷ്ണന്‍. കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ പിഎഫ്ഐ ആസൂത്രണം ചെയ്ത കൊലപാതകങ്ങളിലൊന്നാണ് രണ്‍ജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് പിഎഫ്ഐ ഭീകരര്‍ രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും ഒളിഞ്ഞും തെളിഞ്ഞും പിഎഫ്ഐ കേരളത്തില്‍ വിഷവിത്ത് പരത്താന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദികളോടും ഭീകരസംഘടനകളോടും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഇനിയെങ്കിലും ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

ഭീകരര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ കോടതി വിധി സര്‍ക്കാരിന് പ്രേരണയാകട്ടെ. നിരോധിക്കപ്പെട്ട പിഎഫ്ഐ ഭീകരർ എസ്ഡിപിഐയിലും ചില മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളിലും ചേക്കേറിയിരിക്കുകയാണ്. എസ്ഡിപിഐയുടെ പ്രവര്‍ത്തനവും നിയന്ത്രണ വിധേയമാക്കണം. കേസ് നടത്തിപ്പില്‍ ജാഗ്രത കാണിച്ച പ്രോസിക്യൂഷനോടും രൺജിത്തിന്റെ കുടുംബത്തിന് പിന്തുണ നല്‍കിയ അഭിഭാഷക സമൂഹത്തോടും പൊതുജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: ranjith sreenivasanObc MOrcha
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies